Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobile Phone Thief

Thiruvananthapuram

മൊ​ബൈ​ല്‍ ഫോ​ൺ മോഷ്ടാവ് പി​ടി​യി​ൽ; ഒരുദിവസം നടത്തിയത് നാല് കവർച്ചകൾ

പേ​രൂ​ര്‍​ക്ക​ട: ബ​സ് യാ​ത്രി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും എ​ടി​എ​മ്മും ക​വ​ര്‍​ന്ന​യാ​ളെ ത​മ്പാ​നൂ​ര്‍ എ​സ്ഐ വി. ​സു​നി​ല്‍, എ.​എ​സ്.​ഐ ജി​ത്തു​കു​മാ​ര്‍, ഗ്രേ​ഡ് എ​സ്.​ഐ ആ​ല്‍​ഫി​ന്‍ ജോ​സ്, ഡ്രൈ​വ​ര്‍ ര​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി. കോ​ട്ട​യം മീ​ന​ച്ച​ല്‍ കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി ജ​യ​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന ജ​യ്‌​മോ​ന്‍ (51) ആ​ണ് പി​ടി​യി​ലാ​യ​ത്. ഏ​ഴി​ന് വൈ​കു​ന്നേ​രം 6.30നു ​ത​മ്പാ​നൂ​രിലാണ് സംഭവം.

ബ​സ് ക​യ​റു​ക​യാ​യി​രു​ന്ന മു​ട്ട​ത്ത​റ ക​മ​ലേ​ശ്വ​രം പൂ​വ​ക്കാ​ട് തോ​പ്പു​വീ​ട്ടി​ല്‍ സ​തീ​ശ​ന്‍റെ സാം​സം​ഗ് ഫോ​ണും ഒ​രു എടിഎ​മ്മു​മാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ത​മ്പാ​നൂ​ര്‍ പ​രി​സ​ര​ത്തു​നി​ന്ന് ഇ​യാ​ളെ ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി ഇ​തേ​ദി​വ​സം മൂ​ന്നു ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഒ​രു​ദ്യോ​ഗ​സ്ഥ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ന​ഗ​ര​ത്തി​ലെ ഒ​രു പൊലീ​സ് സ്റ്റേ​ഷ​നി​ലെ സിപിഒ​യു​ടെ പി​താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും ഇ​തു​കൂ​ടാ​തെ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഒ​രാ​ളു​ടെ പ​ഴ്‌​സും ക​വ​ര്‍​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up